ക്ലാസില്‍ കയറാത്തത് അധ്യാപികയോട് പറഞ്ഞെന്ന് സംശയം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ച് സഹപാഠികളുടെ  ക്രൂരത; കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 05:55 PM  |  

Last Updated: 03rd March 2023 05:55 PM  |   A+A-   |  

attack

ടെലിവിഷൻ ദൃശ്യം

 

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. തലശ്ശേരിയിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷാമില്‍ ലത്തീഫാണ് സഹപാഠികളുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. 

ഷാമിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ചിറക്കരയില്‍ നിര്‍മാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിലെത്തിച്ചാണ് സഹപാഠികള്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ 11 പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാതെ പുറത്തിറങ്ങി നടക്കുന്നത് താന്‍ അധ്യാപികയോട് പറഞ്ഞു എന്ന സംശയത്താലാണ് ഇവര്‍ തന്നെ മര്‍ദ്ദിച്ചത് എന്നാണ് ഷാമില്‍ പറയുന്നത്. 

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷാമിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഷാമിലിനെ പ്രവേശിപ്പിച്ചത്. 

പിന്നാലെ ഷാമിലിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ഒന്‍പത് പേര്‍ 18 വയസ് തികയാത്തവരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം; കാറിനുള്ളില്‍ പെട്രോളിന്റെ സാന്നിധ്യം; ഫോറന്‍സിക് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌