

ഭിന്നശേഷിക്കാരുടെ കലോത്സവമായ സമ്മോഹനില്‍, ഒരു പരാതി പോലും ഉയരാത്ത വിധം ഇഷ്ടവിഭവങ്ങള്‍ ഒരുക്കിയ പഴയിടം മോഹനന്‍ നമ്പൂതിരിക്കു നന്ദി പറഞ്ഞ് ഗോപിനാഥ് മുതുകാട്. സമ്മോഹന്‍ അവസാനിച്ചതിനു പിന്നാലെ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പഴയിടത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മുതുകാടിന്റെ അനുഭവ വിവരണം.
കുറിപ്പ്:
തളര്‍ച്ചയിലും ഞങ്ങള്‍ ചിരിച്ചു....
സമ്മോഹന്റെ മൂന്നാം നാളിലെ ആഘോഷങ്ങളും അവസാനിപ്പിച്ച് രാത്രി പതിനൊന്ന് മണിയോടെ ഞാന്‍ അവശനായി നിലത്ത് തളര്‍ന്നു കിടക്കുമ്പോള്‍ പഴയിടം മോഹനന്‍ നമ്പൂതിരി അരികിലേക്ക് വന്നു. അദ്ദേഹം അതിനേക്കാള്‍ അവശനായിരുന്നു. കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങളില്‍ രണ്ടായിരത്തിലേറെ ഭിന്നശേഷിക്കാരെ ഊട്ടാന്‍ ഉറക്കമിളച്ച് അദ്ദേഹം പാടുപെടുകയായിരുന്നു. ഉത്തരേന്ത്യന്‍ വിഭവങ്ങളും കേരളത്തിന്റെ വിഭവങ്ങളും വേറെവേറെയുണ്ടാക്കി, വന്നവരെ മുഴുവന്‍ വയറൂട്ടിയതിന്റെ ഫലമായി, ഒരു പരാതിപോലും പറയാനില്ലാതെ നന്ദി പറഞ്ഞ് വന്നവര്‍ മടങ്ങിപ്പോകുമ്പോള്‍ സത്യത്തില്‍ നിറഞ്ഞത് എന്റെ മനസ്സായിരുന്നു.
പഴയിടം പറഞ്ഞു: 'എല്ലാം നന്നായി കഴിഞ്ഞല്ലോ... ഇനി നമുക്ക് ഒരു ഫോട്ടോ എടുക്കണം.'
വിയര്‍ത്തൊട്ടിയ ശരീരങ്ങള്‍ ഒന്നായി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഫോട്ടോഗ്രാഫര്‍ പറഞ്ഞു... 'സ്‌മൈല്‍ പ്‌ളീസ്...'
ഞങ്ങള്‍ ചിരിക്കാന്‍ ശ്രമിച്ചു... തളര്‍ച്ചയിലെ ചിരി....!
നന്ദി പഴയിടം സാര്‍... ഒരു പരാതിപോലുമില്ലാതെ സ്‌നേഹം കൊണ്ട് അവരുടെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് അവരുടെ വയറും നിറച്ചതിന്...
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates