തൃശൂരിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2023 07:52 AM |
Last Updated: 04th March 2023 07:52 AM | A+A A- |

തൃശൂരിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം/ ചിത്രം ടെലിവിഷൻ സ്‌ക്രീൻഷോട്ട്
തൃശൂർ: തൃശൂരിലെ കുട്ടനെല്ലൂരിലുള്ള കാർ ഷോറൂമിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകളെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ആളിപടർന്ന തീയിൽ ഷോറൂമിലുണ്ടായിരുന്ന നിരവധി കാറുകൾ കത്തി നശിച്ചതായാണ് വിവരം. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൊച്ചിയിൽ കനത്ത പുക, വൈറ്റിലയിലും കലൂരിലും കാഴ്ച മങ്ങി; ബ്രഹ്മപുരത്ത് തീയണയ്ക്കാൻ ശ്രമം തുരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ