അഞ്ച് വയസുള്ള കുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, വീട്ടുകാരെ പൂട്ടിയിട്ടു; വിമുക്ത ഭടന്‍ ബന്ധുവീടിന് തീയിട്ടു

കാട്ടാക്കടയില്‍ വിമുക്ത ഭടന്‍ ബന്ധുവീടിന് തീയിട്ടു
വിമുക്ത ഭടന്‍ വീട്ടുസാധനങ്ങള്‍ക്ക് തീയിട്ടപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌
വിമുക്ത ഭടന്‍ വീട്ടുസാധനങ്ങള്‍ക്ക് തീയിട്ടപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിമുക്ത ഭടന്‍ ബന്ധുവീടിന് തീയിട്ടു. അമ്പലത്തിന്‍കാലയില്‍ സ്വദേശി അജയകുമാറാണ്  ബന്ധുവായ സുരേഷ്‌കുമാറിന്റെ വീട്ടില്‍ കയറി അതിക്രമം നടത്തിയത്. അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. സുരേഷ് കുമാറും അജയകുമാറും തമ്മിലുള്ള വഴിത്തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. സുരേഷ് കുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ പൂട്ടിയിട്ടു. ഈ സമയം സുരേഷ് കുമാറിന്റെ ഭാര്യയും മകളും കൊച്ചുമകനുമാണ് വീട്ടിലുണ്ടായിരുന്നത്. അഞ്ച് വയസുള്ള കുഞ്ഞിനെ കത്തി കാട്ടി അജയകുമാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

പിന്നീട് വീട്ടിലെ സാധനങ്ങള്‍ കൂട്ടിയിട്ട് തീയിട്ടു. വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ട വീട്ടുകാര്‍ നാട്ടുകാരെ വിവരം അറിയിച്ചതോടെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com