ഇന്നും പൊള്ളും; കനത്ത ചൂട് രണ്ട് ദിവസം കൂടി, ജാഗ്രതാ നിർദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2023 08:18 AM |
Last Updated: 04th March 2023 08:18 AM | A+A A- |

ഷോൾ ഉപയോഗിച്ച് മുഖം മറച്ച് ചൂടിനെ പ്രതിരോധിക്കുന്നു/ എക്സ്പ്രസ് ചിത്രം
കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പകൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച പ്രത്യേക ജാഗ്രതാ നിർദേശം പിൻവലിച്ചിട്ടില്ല. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ വേനൽച്ചൂട് അധികമായിരിക്കും.
ഇന്നലെ പാലക്കാട് ജില്ലയിലെ ഉയർന്ന താപനില 38.5 ഡിഗ്രി സെൽഷ്യസായിരുന്നു. കോഴിക്കോട് 35.2ഡിഗ്രി സെൽഷ്യസും, കൊച്ചി 33.4, ആലപ്പുഴ 34.2, തിരുവനന്തപുരം 32.8ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലത്തെ ഉയർന്ന താപനില. രണ്ടുദിവസത്തിനകം ചൂട് കുറയുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്.
സൂര്യാതാപം, നിർജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. പുറത്ത് ജോലി ചെയ്യുന്നവർ ഈ സമയം ഒഴിവാക്കിവേണം ജോലിസമയം ക്രമീകരിക്കാനെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൊച്ചിയിൽ കനത്ത പുക, വൈറ്റിലയിലും കലൂരിലും കാഴ്ച മങ്ങി; ബ്രഹ്മപുരത്ത് തീയണയ്ക്കാൻ ശ്രമം തുരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ