വര്‍ക്കലയില്‍ പാരാഗ്ലൈഡിങ്ങിനിടെ രണ്ടുപേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2023 05:27 PM  |  

Last Updated: 07th March 2023 05:41 PM  |   A+A-   |  

paragliding

പാരാഗ്ലൈഡിങ്ങിനിടെ രണ്ടു പേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയപ്പോള്‍, സ്‌ക്രീന്‍ഷോട്ട്

 

തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ അപകടം. രണ്ടുപേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഇരുവരെയും രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് വൈകീട്ടാണ് സംഭവം. ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയുമാണ് കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ താഴെ വീണ് അപായം സംഭവിക്കാതിരിക്കാന്‍ താഴെ വല കെട്ടി സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

ഒരു നിശ്ചിത ഉയരത്തിലാണ് സാധാരണയായി പാരാഗ്ലൈഡിങ് നടത്തുന്നത്. താഴ്ന്ന് പറന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷിനെ വെട്ടി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ