സ്കൂൾ വാർഷിക പരീക്ഷ: ടൈംടേബിളിൽ മാറ്റം, സമയം പുനഃക്രമീകരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2023 10:33 PM |
Last Updated: 10th March 2023 10:33 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മാർച്ച് 13ന് തുടങ്ങുന്ന ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്കൂൾ വാർഷിക പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിൾ പ്രകാരം ഉച്ചക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2.15നാണ് പരീക്ഷകൾ നടക്കുക.
ഒരേസമയം കൂടുതൽ കുട്ടികൾ പരീക്ഷക്ക് വരുന്ന സാഹചര്യത്തിലാണ് ടൈംടേബിളിൽ മാറ്റം വരുത്തിയത്. പുതുക്കിയ ടൈംടേബിൾ https://education.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പാളത്തിൽ അറ്റകുറ്റപ്പണി: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് കൊയിലാണ്ടിയിൽ യാത്ര അവസാനിപ്പിക്കും
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ