ഹജ്ജ് തീർത്ഥാടനം: അപേക്ഷക്കുള്ള തീയതി നീട്ടി 

ഇന്ന് അവസാനിക്കേണ്ട സമയപരിധി ഈ മാസം​ 20ന് വൈകിട്ട്​ അഞ്ച് മണി വരെയാണ് നീട്ടിയത്
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

കോഴിക്കോട്: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഇന്ന് അവസാനിക്കേണ്ട സമയപരിധിയാണ് ഈ മാസം​ 20ന് വൈകിട്ട്​ അഞ്ച് മണി വരെ നീട്ടിയത്. കേന്ദ്ര ഹജ്ജ്​ കമ്മിറ്റി വെബ്​സൈറ്റ്​ മുഖേന ഓൺലൈനായാണ്​ ഹജ്ജിന്​ അപേക്ഷ സമർപ്പിക്കേണ്ടത്​. 

കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ഹജ്ജ് സർവീസ്. ഒരു കവറിൽ പരമാവധി നാല് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കുമാണ് അവസരം. 70 വയസ്സിന് മുകളിലുള്ളവർ, 45 വയസ്സിന് മുകളിലുള്ള മഹ്റമില്ലാത്ത സ്ത്രീകൾ, ജനറൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് അപേക്ഷ ക്ഷണിച്ചത്. 12 വയസ്സിന്​ മുകളിലുള്ളവർക്കാണ്​ അവസരം.

ഇതുവരെ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ 18,210 അപേക്ഷകളാണ്​ ലഭിച്ചത്​. ഇതിൽ പതിനായിരത്തോളം പേർക്ക്​ കവർ നമ്പർ നൽകിയിട്ടുണ്ട്​. ബാക്കിയുള്ളവർക്ക്​ വരുംദിവസങ്ങളിൽ നൽകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com