'കണ്ണൂരില്‍ പിള്ളമാരില്ല'; അങ്ങനെയൊരാളെ അറിയില്ല, ആയിരം തവണ കേസ് കൊടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2023 10:12 AM  |  

Last Updated: 10th March 2023 10:12 AM  |   A+A-   |  

mv_govindan_copy

എംവി ഗോവിന്ദന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

 

ഇടുക്കി: സ്വര്‍ണക്കടത്തു കേസില്‍ ഒത്തുതീര്‍പ്പിനു വന്നെന്നു സ്വപ്‌ന സുരേഷ് പറഞ്ഞ വിജേഷ് പിള്ളയെ തനിക്കറിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വപ്‌നയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിജേഷ് പിള്ളയെ തനിക്കറിയില്ല. കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല. സ്വപ്‌ന വിജയ് പിള്ള എന്നു പറഞ്ഞപ്പോള്‍ വിജേഷ് പിള്ള എന്നു തിരുത്തിക്കൊടുത്തത് ചില മാധ്യമ പ്രവര്‍ത്തകരാണ്. മാധ്യമങ്ങള്‍ കൂടി ഉള്‍പ്പെട്ട തിരക്കഥയാണ് നടക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു.

തിരക്കഥ എഴുതുമ്പോള്‍ കുറെക്കൂടി വിശ്വാസയോഗ്യമായ വിധത്തില്‍ വേണം. ഇതിപ്പോള്‍ ആദ്യ ദിവസം തന്നെ പൊട്ടിപ്പോവുകയാണ്. സ്വപ്‌നയ്ക്കു തന്നെ നിശ്ചയമില്ല എന്താണ് പറയുന്നതെന്ന്. 

മറുപടി നല്‍കുന്നതു പോയിട്ട് സ്വപ്‌നയുടെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നു പോലുമില്ല. ആരോപണങ്ങളില്‍ ചൂളിപ്പോവുമെന്ന് ആരും കരുതേണ്ട. സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുക്കാന്‍ ധൈര്യമുണ്ടോ എന്നാണ് കെ സുധാകരന്‍ ചോദിക്കുന്നത്. ആയിരം തവണ കേസു കൊടുക്കുമെന്നാണ് അതിനുള്ള മറുപടിയെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'സ്വപ്നയെ കണ്ടത് വെബ് സീരീസ് ചര്‍ച്ചയ്ക്ക്; എംവി ​ഗോവിന്ദനെ മാധ്യമങ്ങളിൽ കണ്ട പരിചയം മാത്രം'- വിജേഷ് പിള്ള

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ