'പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചു, ഇനി അന്വേഷണത്തില്‍ കണ്ടെത്തട്ടെ'

30 കോടി വാഗ്ദാനം ചെയ്ത കാര്യവും എംവി ഗോവിന്റെയും യൂസുഫ് അലിയുടെയും പേരുകള്‍ പരാമര്‍ശിച്ച കാര്യവും വിജേഷ് പിള്ള സമ്മതിച്ചിരിക്കുന്നു
സ്വപ്ന സുരേഷ്/ഫെയ്‌സ്ബുക്ക്‌
സ്വപ്ന സുരേഷ്/ഫെയ്‌സ്ബുക്ക്‌

കൊച്ചി: താന്‍ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സമ്മതിക്കുകയാണ് വിജേഷ് പിള്ള ചെയ്തിരിക്കുന്നതെന്ന്, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. വിജേഷ് പിള്ളയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിയമ നടപടികള്‍ നേരിടാന്‍ താന്‍ തയാറാണെന്നും സ്വപ്‌ന ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

''എന്നെ കണ്ടെന്നു വിജേഷ് പിള്ള സമ്മതിച്ചിരിക്കുന്നു, ഹരിയാനയെയും രാജസ്ഥന്റെയും കാര്യവും സമ്മതിച്ചിട്ടുണ്ട്. 30 കോടി വാഗ്ദാനം ചെയ്ത കാര്യവും എംവി ഗോവിന്റെയും യൂസുഫ് അലിയുടെയും പേരുകള്‍ പരാമര്‍ശിച്ച കാര്യവും വിജേഷ് പിള്ള സമ്മതിച്ചിരിക്കുന്നു. എയര്‍പോര്‍ട്ടിലെ ഭീഷണിയുടെ കാര്യവും സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ ആരാഞ്ഞ കാര്യവും അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം മറ്റു സന്ദര്‍ഭത്തില്‍ ആയിരുന്നെന്നാണ് വിജേഷ് പിള്ള പറയുന്നത്.'' - സ്വപ്ന കുറിപ്പില്‍ പറയുന്നു.

ഈ സംഭവം ഉണ്ടായ ഉടനെ തന്നെ താന്‍ ഇഡിയെയും പൊലീസിനെയും വിവരമറിയിച്ചിട്ടുണ്ട്. തെളിവുകളും കൈമാറി. അവര്‍ ഇതിനകം തന്നെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഇനിയിപ്പോള്‍ സത്യം കണ്ടെത്തുകയെന്നത് അവരുടെ ജോലിയാണ്. ആരാണ് അദ്ദേഹത്തെ അയച്ചത് എന്നൊക്കെ അന്വേഷണത്തില്‍ കണ്ടെത്തട്ടെ. 

''വിശ്വാസ വഞ്ചനയ്ക്കും അപകീര്‍ത്തിക്കും എനിക്കെതിരെ കേസ് കൊടുക്കുമെന്നാണ് വിജേഷ് പിള്ള പറയുന്നത്. ഞാന്‍ അതു നേരിടാന്‍ തയാറാണ്. ആരോപണത്തിനു തെളിവു പുറത്തുവിടാനാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന് നിയമം അറിയുമോയെന്ന് എനിക്കു സംശയമുണ്ട്. എന്തായാലും വെല്ലുവിളി ഏറ്റെടുക്കുന്നു. അന്വേഷണ സംഘത്തിന് തെളിവുകള്‍ കൈമാറിയിട്ടുണ്ട്.''- സ്വപ്‌ന പറഞ്ഞു.

താന്‍ പറഞ്ഞതിലെല്ലാം ഉറച്ചു നില്‍ക്കുന്നതായും സത്യം പുറത്തുവരുന്നതു വരെ പോരാട്ടം തുടരുമെന്നും സ്വപ്‌ന പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com