'മുഖ്യമന്ത്രിക്കു മാനനഷ്ട കേസ് കൊടുക്കലല്ല പണി'; ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2023 11:56 AM  |  

Last Updated: 11th March 2023 11:56 AM  |   A+A-   |  

mv_govindan

എംവി ഗോവിന്ദന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/വിഡിയോ ദൃശ്യം

 

കോട്ടയം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വപ്ന തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതായും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കുന്നതിന് പാര്‍ട്ടിയുടെ അനുമതിയുണ്ടെന്നു ചോദ്യത്തിനു മറുപടിയായി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. അവര്‍ കേസ് കൊടുക്കട്ടെ, മുഖ്യമന്ത്രി പിണറായി വിജയന് മാനനഷ്ടം കൊടുക്കലല്ല പണി, മറ്റു പണികള്‍ ഉണ്ട്. 

'മറ്റുള്ളവര്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നത് അവരോടാണ് ചോദിക്കേണ്ടത്. എനിക്കെതിരെ ഉന്നയിച്ച ആരോപണം പോലെയല്ല തോമസ് ഐസക്കിനെതിരെയും കടകംപള്ളി സുരേന്ദ്രനെതിരേയും ഉന്നയിച്ചിരിക്കുന്നത്. അതിനൊന്നും ഒരു ഗൗരവവുമില്ല.
നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി അവരെ അനുവദിച്ചിട്ടുണ്ട്. അവര്‍ കൊടുക്കട്ടെ. പാര്‍ട്ടി അനുവദിച്ചിട്ടില്ലെന്ന് ആരാണ് പറഞ്ഞത്. ഞങ്ങള്‍ക്കിതൊന്നും മൂടിവെക്കാനില്ല' സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മന്ത്രി റിയാസിന്റെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ'; കുടുംബശ്രീ അം​ഗങ്ങൾക്ക് മുന്നറിയിപ്പുമായി പഞ്ചായത്തം​ഗം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ