കൊടും ചൂടിന് ആശ്വാസം; കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2023 06:29 PM  |  

Last Updated: 13th March 2023 06:53 AM  |   A+A-   |  

heat

ഫയൽ ചിത്രം

 

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ഇന്ന് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത.

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതൽ കൂടുതൽ മഴ ലഭിച്ചേക്കും. ഈ ദിവസങ്ങളിൽ താപനില അധികം ഉയരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെയും മഴ ലഭിക്കും. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിൽ 41.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. കേരളത്തിലെ കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊച്ചിയിലും സമീപപ്രദേശങ്ങളിലും അടുത്ത മൂന്ന് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ