'പാവപ്പെട്ടവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ പല ആരോപണങ്ങളും ഉയരും; പേടിച്ചോടുന്നവനല്ല ഞാന്‍'; സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി എം എ യൂസഫലി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2023 02:49 PM  |  

Last Updated: 14th March 2023 02:49 PM  |   A+A-   |  

Yusuff Ali

എം എ യൂസഫലി, ഫയല്‍ ചിത്രം

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി വ്യവസായി എം എ യൂസഫലി. സമൂഹമാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെ ഭയമില്ല.പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലക്കൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരുമെന്നും യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു.

'അങ്ങനെയൊക്കെ പറയും. പ്രവര്‍ത്തിക്കും. അതൊക്കെ സംഭവിക്കും. അതെല്ലാം ലോകസഹജമാണ്.അതുകൊണ്ട് എനിക്കും കമ്പനിക്കും യാതൊരു പ്രശ്‌നവുമില്ല. പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലക്കൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരും. പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഭയപ്പെട്ട് ഓടുന്നയാളല്ല യൂസഫലി. സമൂഹമാധ്യമങ്ങളില്‍ രാവുംപകലും അവിടെയും ഇവിടെയും ഇരുന്ന് കുറ്റംപറഞ്ഞാലും ചീത്ത പറഞ്ഞാലും പേടിച്ചോടുന്നവനല്ല ഞാന്‍. ഇനിയും പാവപ്പെട്ടവന്റെ കാര്യത്തില്‍, വീട് ഇല്ലാത്തവരുടെ കാര്യത്തില്‍, നിരാലംബരുടെ കാര്യത്തില്‍, സഹായവുമായി ഞാന്‍ മുന്നോട്ടുപോകും'- യൂസഫലിയുടെ വാക്കുകള്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സ്വപ്‌ന സുരേഷ് നടത്തിയ ഗുരുതര ആരോപണങ്ങളിലാണ് യൂസഫലിയെ കുറിച്ച് പരാമര്‍ശമുള്ളത്. വിജേഷ് പിള്ള യൂസഫലിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നതായിരുന്നു സ്വപ്‌നയുടെ ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്വപ്‌നയുടെ പരാതിയില്‍ കേസ്; കര്‍ണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വിജേഷ് പിള്ള

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ