പെന്‍ഷന്‍ വിതരണത്തിന് എത്തുന്ന ഏജന്റിന് പണം നല്‍കരുത്; സര്‍ക്കാരിന്റെ മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2023 09:08 PM  |  

Last Updated: 16th March 2023 09:08 PM  |   A+A-   |  

PENSION

പ്രതീകാത്മക ചിത്രം/ പിടിഐ


തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തുക സഹകരണസംഘങ്ങള്‍ മുഖേന ഗുണഭോക്താക്കളുടെ വീട്ടിലെത്തിച്ചുനല്‍കുന്നതിന് വിതരണ ഏജന്റിന് ഗുണഭോക്താക്കള്‍ പണം നല്‍കേണ്ടതില്ലെന്ന് ധനവകുപ്പ്. ആരെങ്കിലും പണം ആവശ്യപ്പെടുന്നപക്ഷം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ധനവകുപ്പ് നിര്‍ദേശിച്ചു. ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നല്‍കി. 

പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങള്‍/ഏജന്റുമാര്‍ക്കുള്ള ഇന്‍സെന്റിവ് പൂര്‍ണമായും സര്‍ക്കാറാണ് നല്‍കുന്നതെന്നും ധനവവകുപ്പ് വ്യക്തമാക്കി.  


ഈ വാര്‍ത്ത കൂടി വായിക്കൂ രാവിലെ ആറിനും വൈകുന്നേരം ആറിനും; മില്‍മ പാല്‍ ശേഖരണ സമയം പുനഃക്രമീകരിക്കും: മന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ