തൃശൂരിലെ സദാചാരക്കൊല; പ്രതികള്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2023 04:44 PM  |  

Last Updated: 17th March 2023 04:44 PM  |   A+A-   |  

sahar_moral_attack

തൃശൂരില്‍ സദാചാര ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സഹര്‍

 

തൃശൂര്‍: ചേര്‍പ്പ് പഴുവില്‍ സദാചാര കൊലക്കേസില്‍ പ്രതികളായ നാലു പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നാളെ വൈകിട്ടോടെ തൃശൂരില്‍ എത്തിക്കും. ബസ്ഡ്രൈവര്‍ സഹറാണ് സദാചാര ആക്രമണത്തിനിരയായി മരിച്ചത്. 

കേസില്‍ എട്ടുപ്രതികള്‍ക്കായി നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. 

വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. ഫെബ്രുവരി പതിനെട്ടിനാണ് പ്രതികള്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചിറക്കി സഹറിനെ മര്‍ദിച്ചത്. ചികിത്സയിയിലിരക്കെയായിരുന്നു മരണം. സഹര്‍ അവിവാഹിതനായിരുന്നു.

തൃശൂര്‍ -തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ െ്രെഡവറായിരുന്നു മുപ്പത്തിരണ്ടുകാരനായ സഹര്‍. പ്രവാസി മലയാളിയുടെ ഭാര്യയായിരുന്നു സഹറിന്റെ സുഹൃത്തെന്ന് പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആറളത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ