ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷന് 100 കോടി പിഴ

ഒരു മാസത്തിനുള്ളിൽ പിഴ തുക ചീഫ് സെക്രട്ടറിക്ക് കൈമാറണം
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം, ഫയൽ/എക്സ്പ്രസ്
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം, ഫയൽ/എക്സ്പ്രസ്

ന്യൂഡല്‍ഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ‌‌‌കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഒരു മാസത്തിനുള്ളിൽ പിഴ തുക ചീഫ് സെക്രട്ടറിക്ക് കൈമാറണം എന്നാണ് ഉത്തരവിൽ പറയുന്നത്. വായുവിലും ചിതുപ്പിലും മാരക വിഷപദാർത്ഥം കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോ​ഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി എടുക്കണമെന്നും ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ച് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

തീപിടുത്തത്തിന്റെ ഇരകളുടെ ആരോ​ഗ്യ സംരക്ഷണത്തിനും മറ്റ് പരിഹാര നടപടികൾക്കുമായി പിഴ തുക ഉപയോ​ഗിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഭാവിയിൽ സു​ഗമമായി പ്രവർത്തിക്കുന്ന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ ധാർമിക ഉത്തരവാദിത്വം എന്തുകൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ല എന്ന് ചോദിച്ചു. ബ്രഹ്മപുരം തീപിടിത്തത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യസംസ്കരണത്തിൽ തുടർച്ചയായി വീഴ്ച്ച വരുന്നു എന്ന നിരീക്ഷണവും ഉത്തരവിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com