ഓഫിസ് കംപ്യൂട്ടറിൽ പാട്ടുകേൾക്കലും സിനിമ കാണലും വേണ്ട; എക്സൈസ് കമ്മിഷണർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2023 07:16 AM  |  

Last Updated: 18th March 2023 07:16 AM  |   A+A-   |  

computer

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഓഫിസിലെ കംപ്യൂട്ടറിൽ പാട്ടുകേൾക്കലും സിനിമ കാണലും വേണ്ടെന്ന് ഉദ്യോഗസ്ഥർക്ക് എക്സൈസ് കമ്മിഷണറുടെ നിർദേശം. മേലധികാരിയുടെ അനുമതിയില്ലാതെ ഓഫിസിലെ കംപ്യൂട്ടർ ഉപയോഗിക്കരുതെന്നാണ് കമ്മിഷണർ എസ് ആനന്ദകൃഷ്ണന്റെ നിർദേശം. വ്യക്തിപരമായ കാര്യങ്ങൾ ഓഫിസ് കംപ്യൂട്ടറിൽ സൂക്ഷിച്ചുവയ്ക്കുക പോലും ചെയ്യരുതെന്ന് രേഖാമൂലം നൽകിയ നിർദേശത്തിൽ പറയുന്നു.  

ഓഫിസുകളിലെ കംപ്യൂട്ടറുകൾ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കമ്മിഷണറുടെ ഇടപെടൽ. തിരുവനന്തപുരം ജില്ലയിലെ ഒരു ഓഫിസിൽ രാത്രി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ കംപ്യൂട്ടറിൽ സിനിമ കാണുന്നതു പതിവാണെന്ന പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കംപ്യൂട്ടറിൽ സ്പീക്കർ ഘടിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. 

ഓഫിസിലെ കംപ്യൂട്ടറിൽ പാസ്‌വേഡ് നിർബന്ധമാണ്. മൂന്നു മാസത്തിലൊരിക്കൽ കംപ്യൂട്ടറുകളിൽ വൈറസ് പരിശോധന നിർബന്ധമായി നടത്തണം. കംപ്യൂട്ടർ ദുരുപയോഗം ചെയ്താൽ വകുപ്പുതല നടപടിയെടുക്കുമെന്നും കമ്മിഷ്ണർ മുന്നറിയിപ്പ് നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാട്ടാന ചവിട്ടിക്കൊന്ന രഘുവിന്റെ സംസ്കാരം ഇന്ന്; ആറളം ഫാമിൽ ഹർത്താൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ