'എനിക്ക് പുതിയൊരു അമ്മാവനെക്കൂടി കിട്ടി'; ഫാരിസ് അബൂബക്കര്‍ ബന്ധുവെന്ന ആരോപണത്തെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്  ( വീഡിയോ)

ഇതുവരെയും നേരില്‍ കാണാത്ത, ഫോണില്‍ പോലും സംസാരിച്ചിട്ടില്ലാത്ത ഒരാള്‍ തന്റെ അമ്മാവനാണെന്നാണ് പ്രചരിപ്പിക്കുന്നത്
മന്ത്രി മുഹമ്മദ് റിയാസ്‌
മന്ത്രി മുഹമ്മദ് റിയാസ്‌


തിരുവനന്തപുരം: വ്യവസായി ഫാരിസ് അബൂബക്കര്‍ തന്റെ അമ്മാവനാണെന്ന ആരോപണത്തെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ലത്തീഫ്, മുജീബ് റഹ്മാന്‍, അബ്ദുള്‍ ഷുക്കൂര്‍, അബ്ദുള്‍ റഷീദ് എന്നിവരാണ് തന്റെ ഉമ്മയുടെ സഹോദരന്മാര്‍. ഇപ്പോള്‍ പുതിയൊരു അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണ്. 

ഇതുവരെയും നേരില്‍ കാണാത്ത, ഫോണില്‍ പോലും സംസാരിച്ചിട്ടില്ലാത്ത ഒരാള്‍ തന്റെ അമ്മാവനാണെന്നാണ് പ്രചരിപ്പിക്കുന്നത്. അതു നേരില്‍ കാണാത്തതു പോകട്ടെ, ഫോണില്‍ പോലും സംസാരിച്ചിട്ടില്ലാത്ത ഒരു അമ്മാവനെയാണ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു. പണ്ട് ജയന്റെയൊക്കെ സിനിമ നമ്മളെല്ലാം കണ്ടിട്ടുണ്ട്. 

സഹോദരങ്ങളായ ജയനും നസീറും കുട്ടികളായിരിക്കെ വളരെ ചെറുപ്പത്തിലേ പിരിഞ്ഞു പോകും. വിഷുവിന് പടക്കം പൊട്ടിച്ചതിന്റെ പൊള്ളല്‍ രണ്ടാള്‍ക്കും ഉണ്ടാകും. കുറേക്കാലം കഴിഞ്ഞ് സ്റ്റണ്ടിനിടെയാണ് ഇരുവരും കണ്ടുമുട്ടുക. 
തല്ലിനിടെയാണ് ഇരുവരും പൊള്ളല്‍ കാണുന്നത്. ബാബു-ഗോപീ എന്നു വിളിക്കുന്ന രംഗമുണ്ട്.

അതുപോലെ എന്നെങ്കിലും കാണുമ്പോള്‍ ഫോണില്‍ പോലും സംസാരിച്ചിട്ടില്ലാത്ത അമ്മാവനെ കിട്ടിയതിന്റെ സന്തോഷം പങ്കുവെയ്ക്കാമെന്ന് മന്ത്രി റിയാസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പറയുന്നവര്‍ പറയട്ടെ. എല്ലാത്തിനും മറുപടി പറയാന്‍ പോയാല്‍ ഇതിനു മാത്രമേ നേരം കാണൂവെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com