

തിരുവനന്തപുരം: സർക്കാർ സ്കൂൾ അധ്യാപകർക്ക് അഞ്ചുവർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം കൊണ്ടുവരാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. മറ്റ് സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റരീതി അധ്യാപകർക്കും ബാധകമാക്കാനാണ് പരിഗണന. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി. അധ്യാപകർ ഒരേ സ്ഥലത്തുതന്നെ തുടരുന്നത് സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.
ഹയർ സെക്കൻഡറി സ്കൂളുകളിൽ അഞ്ചുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം നിലവിലുണ്ട്. പുതിയ നയം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരെയും ഈ പരിധിയിൽ കൊണ്ടുവരും. ജില്ലാതല പി എസ് സി പട്ടികയിൽ നിന്നാണ് എൽ പി, യു പി, ഹൈസ്കൂൾ എന്നിവയിലേക്ക് അധ്യാപകരെ നിയമിക്കുന്നത്. അതുകൊണ്ട്, നിയമനം ലഭിച്ച ജില്ലയിൽത്തന്നെ സ്ഥലംമാറ്റം എന്ന തരത്തിലാവും പുതിയ നയം. അധ്യാപക സംഘടനകളുമായി ചർച്ച നടക്കാത്തതിനാൽ പരിഷ്കാരം പുതിയ അധ്യയനവർഷം നടപ്പാക്കുമോയെന്നു വ്യക്തമല്ല.
മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം എന്നതാണ് സർക്കാർ ജീവനക്കാർക്കുള്ള രീതി. അഞ്ചുവർഷത്തിൽ കൂടുതൽ ഒരു സ്ഥലത്ത് തുടരാൻ പാടില്ല. ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരിടത്ത് മൂന്നുവർഷം സർവീസായാൽ സ്ഥലംമാറ്റം അപേക്ഷിക്കാം. അഞ്ചു വർഷത്തിലൊരിക്കൽ നിർബന്ധിത സ്ഥലംമാറ്റമുണ്ടാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates