ഞെളിയൻ പറമ്പിലെ മാലിന്യം; വിവാദ കമ്പനിയായ സോൺടക്ക് കരാർ പുതുക്കി നൽകി കോർപറേഷൻ; പ്രതിഷേധം

നാല് വർഷം കിട്ടിയിട്ടും പ്രാഥമിക നടപടികൾ പോലും ചെയ്യാത്ത സോൺടയ്ക്ക് തന്നെ കരാർ പുതുക്കി നൽകാനുള്ള ശ്രമത്തെ തുടക്കം മുതൽ യുഡിഎഫും ബിജെപിയും എതിർത്തിരുന്നു
ഞെളിയൻ പറമ്പ് മാലിന്യ പ്ലാന്റ്/ എക്സ്പ്രസ്
ഞെളിയൻ പറമ്പ് മാലിന്യ പ്ലാന്റ്/ എക്സ്പ്രസ്

കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യം നീക്കം ചെയ്യാനുള്ള കരാർ വിവാദ കമ്പനിയായ സോൺട ഇൻഫ്രാടെക്കിന് പുതുക്കി നിൽകി കോഴിക്കോട് കോർപറേഷൻ. പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും അതെല്ലാം അവ​ഗണിച്ചാണ് കമ്പനിക്ക് കരാർ പുതുക്കി നിൽകിയിരിക്കുന്നത്. ഉപോധികളോടെയാണ് അനുമതി. 

നാല് വർഷം കിട്ടിയിട്ടും പ്രാഥമിക നടപടികൾ പോലും ചെയ്യാത്ത സോൺടയ്ക്ക് തന്നെ കരാർ പുതുക്കി നൽകാനുള്ള ശ്രമത്തെ തുടക്കം മുതൽ യുഡിഎഫും ബിജെപിയും എതിർത്തിരുന്നു. കരാർ നീട്ടി നൽകാൻ തീരുമാനിച്ച ശേഷം കൗൺസിൽ വിളിച്ച് ജനത്തെ കബളിപ്പിക്കുകയാണ് ഭരണപക്ഷമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിലവിലെ സാഹചര്യത്തിൽ കരാർ നീട്ടി നൽകുന്നതാണ് ഉചിതമെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു. 

ഒരുമാസത്തിനകം മാലിന്യം പൂര്‍ണമായും നീക്കം ചെയ്യണം. മാലിന്യം നീക്കം ചെയ്യാന്‍ വൈകിയതിന്‍റേ പേരില്‍ കോര്‍പറേഷന്‍ നിശ്ചയിച്ച പിഴയൊടുക്കണം എന്നിവയായിരുന്നു കരാര്‍ പുതുക്കാന്‍ കോര്‍പറേഷന്‍ മുന്നോട്ട് വച്ച ഉപാധികൾ.

ഇതെല്ലാം അംഗീകരിച്ചതോടെയാണ് കമ്പനിക്ക് കരാര്‍ പുതുക്കി നല്‍കാന്‍ തീരുമാനിച്ചത്. കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്ന് പ്രതിസ്ഥാനത്തുള്ള കമ്പനിയാണ് സോൺട ഇന്‍ഫ്രടെക്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com