ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

രാമനവമി ആഘോഷത്തിനിടെ ബം​ഗാളിൽ ആക്രമണം; നിരവധി വാഹനങ്ങൾ തീയിട്ടു

അതിനിടെ ബിജെപിയാണ് കലാപത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു

കൊൽക്കത്ത: രാമനവമി ആഘോഷങ്ങൾക്കിടെ പശ്ചിമ ബം​ഗാളിൽ അക്രമം. ഹൗറയിലാണ് രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണമുണ്ടായത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. 

നിരവധി വാഹനങ്ങൾ അ​ഗ്നിക്കിരയാക്കി. പൊലീസ് വാഹനങ്ങളും അക്രമകാരികൾ തകർത്തു.

അതിനിടെ ബിജെപിയാണ് കലാപത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. വർ​ഗീയ കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പാർട്ടി ​ഗുണ്ടകളെ എത്തിക്കുകയാണെന്നും മമത ആരോപണം ഉന്നയിച്ചു. ശക്തമായ നടപടികൾ കലാപകാരികൾ നേരിടേണ്ടി വരുമെന്നും മമത വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com