ജവാൻ ഉത്പാദനം ഇരട്ടിയാക്കും, ഇനി അരലിറ്ററിലും കിട്ടും; പുതിയ ബ്രാൻഡും ഉടൻ 

നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാൾ കൂടുതലായിരിക്കും ട്രിപ്പിൾ എക്സ് റമ്മിന്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: മേയ് മുതൽ ജവാൻ മദ്യത്തിന്റെ ഉത്പാദനം ഇരട്ടിയാകും. ഇനി ഒരു ലിറ്ററിന് പുറമെ ജവാൻ അരലിറ്ററിലും ലഭ്യമാക്കും. ജവാൻ ട്രിപ്പിൾ എക്സ് റം എന്ന പുതിയ ബ്രാൻഡും എത്തും. നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാൾ കൂടുതലായിരിക്കും ട്രിപ്പിൾ എക്സ് റമ്മിന്. 

നിലവിൽ ഒരു ലീറ്റർ ജവാൻ റമ്മിനു 640 രൂപയാണ് വില. ബവ്കോ ഔട്ടലെറ്റുകളിൽ എത്തുന്ന മദ്യം പെട്ടെന്ന് തീരുന്നത് ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ വാക്കുതർക്കങ്ങൾക്ക് പോലും കാരണമാകാറുണ്ട്. ഉത്പാദനം കൂട്ടുന്നതോടെ ഈ പരാതി പരിഹരിക്കാൻ തഴിയുമെന്നാണ് പ്രതീക്ഷ. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ഫാക്ടറിയിൽ ജവാന്റെ ഉത്പാദനം കൂട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. നിലവിലെ പ്ലാൻറിൻറെ ശേഷി വർധിപ്പിച്ചാണ് ഉത്പാദനം കൂട്ടുന്നത്. ദിനം പ്രതി 8000 കെയ്സ് ആണ് ഇപ്പോൾ ഉത്പാദനം. ഇതു 15,000 കെയ്സായാണ് വർധിപ്പിക്കുന്നത്. മെയ് രണ്ടാം വാരം മുതൽ ഉത്പാദനം കൂടുമെന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com