കേരള സ്റ്റോറിക്കെതിരെ ഹര്‍ജി: വിദ്വേഷ പ്രസംഗ കേസില്‍ ചേര്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി

കേരള സ്‌റ്റോറി സിനിമയ്ക്ക് എതിരായ ഹര്‍ജി വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ ചേര്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി
കേരള സ്‌റ്റോറി പോസ്റ്റര്‍/ട്വിറ്റര്‍
കേരള സ്‌റ്റോറി പോസ്റ്റര്‍/ട്വിറ്റര്‍

ന്യൂഡല്‍ഹി: കേരള സ്‌റ്റോറി സിനിമയ്ക്ക് എതിരായ ഹര്‍ജി വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ ചേര്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി. സിനിമയ്‌ക്കെതിരെ ഉചിതമായ ഫോറത്തെ സമീപിക്കാനും എല്ലാം സുപ്രീം കോടതിയില്‍നിന്നു തുടങ്ങാനാവില്ലെന്നും ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്‌നയും പറഞ്ഞു. 

കേരള സ്റ്റോറിക്ക് എതിരായ ഹര്‍ജി അഭിഭാഷകന്‍ നീസാം പാഷ മെന്‍ഷന്‍ ചെയ്തപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും വഷളായ ഉദാഹരണമാണ് കേരള സ്റ്റോറിയെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഓഡിയോ വിഷ്വല്‍ പ്രൊപ്പഗന്‍ഡയാണ് ഇതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com