എഐ ക്യാമറ കരാര്‍ നേടിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ്; ഗുരുതര ആരോപണവുമായി ശോഭാ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പനാണ് പ്രകാശ് ബാബു. പ്രകാശ് ബാബുവിനാണ് ഈ ക്യാമറയുടെ ടെണ്ടര്‍ ബിനാമി പേരില്‍ നല്‍കിയിട്ടുള്ളത്.
ശോഭ സുരേന്ദ്രന്‍/ഫയല്‍ ചിത്രം
ശോഭ സുരേന്ദ്രന്‍/ഫയല്‍ ചിത്രം

പാലക്കാട്:  സംസ്ഥാനത്തെ സുപ്രധാന കരാറുകളെല്ലാം നേടുന്നത് മുഖ്യമന്ത്രിക്ക് താത്പര്യമുള്ളവരാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. എഐ ക്യാമറ കരാര്‍ ബിനാമി പേരിലൂടെ നേടിയത് പിണറായി വിജയന്റെ മകന്റെ അമ്മായി അപ്പന്‍ പ്രകാശ് ബാബുവാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

'കഴിഞ്ഞ കുറെ നാളുകളായി സംസ്ഥാനത്തെ പ്രധാനപ്പെട്ട ടെന്‍ഡര്‍ നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കും മകനും താത്പര്യമുള്ളവര്‍ക്കാണ്. മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പനാണ് പ്രകാശ് ബാബു. പ്രകാശ് ബാബുവിനാണ് ഈ ക്യാമറയുടെ ടെണ്ടര്‍ ബിനാമി പേരില്‍ നല്‍കിയിട്ടുള്ളത്. ഫിസിക്കലായി പ്രകാശ് ബാബു ടെണ്ടറിന് ഹാജരാകുന്നില്ല. വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ പ്രകാശ്ബാബുവിന്റെ വളരെ വേണ്ടപ്പെട്ടായാള്‍ ഹാജരാകുന്നു. ഈ ടെണ്ടര്‍ വിളിക്കുന്നു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മകന്റെ അമ്മായി അപ്പനായിട്ടുള്ള പ്രകാശ് ബാബുവിന് ബിനാമിയിലൂടെ ടെണ്ടര്‍ നല്‍കിയിട്ടുള്ളത്?'- ശോഭാ സുരേന്ദ്രന്‍  ചോദിച്ചു. 

''കേരളത്തിന്റെ പ്രതിപക്ഷ നേതാക്കള്‍ക്ക് ഇദ്ദേഹത്തിന്റെ പേര് അറിയാത്തതുകൊണ്ടല്ല, കണ്ണൂര്‍ക്കാരനായ ഒരു ഉന്നതനാണ് ഈ ക്യാമറയുടെ ടെണ്ടര്‍ നല്‍കിയിട്ടുള്ളത് എന്നുപറയുമ്പോഴും ഈ പേര് മറച്ചുവയ്ക്കാന്‍ വേണ്ടിയിട്ട്് പ്രതിപക്ഷം പരിശ്രമിക്കുകയാണ്. തീവെട്ടിക്കൊള്ളയ്ക്ക് കാരണക്കാരനായ മുഖ്യമന്ത്രിയെ വെള്ളപ്പൂശാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതുകൊണ്ട് കേന്ദ്ര ഏജന്‍സി ഈ വിഷയത്തെ കുറിച്ച് അന്വേഷണം നടത്തണം'- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

പ്രകാശ് ബാബുവിന്റെ ബിനാമിയാണ് രാംജിത്തെന്നും അദ്ദേഹത്തിന്റെ കമ്പനിയാണ് പ്രസാദിയോയെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com