കൺമുന്നിലിട്ട് അയൽവാസി വളർത്തുനായയെ വെട്ടിക്കൊന്നു; ബോധരഹിതയായി വീട്ടമ്മ; കേസ്

കുട്ടികളുള്ള വീട്ടിലേക്ക് നായ വന്നുവെന്നാരോപിച്ചാണ് ഇയാൾ വാൾ കൊണ്ടു നായയെ വെട്ടിക്കൊന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: വളർത്തുനായയെ അയൽവാസി വെട്ടിക്കൊന്നു. വൈലത്തൂരിലാണ് സംഭവം. വൈലത്തൂർ വീട്ടിൽ അമരീഷിന്റെ ഉടമസ്ഥതയിലുള്ള റൂണിയെന്ന പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെയാണ് കൊന്നത്. രണ്ട് മാസമായിരുന്നു നായയുടെ പ്രായം. കൺമുന്നിൽ നായയെ വെട്ടിക്കൊല്ലുന്നത് കണ്ട് അമരീഷിന്റെ ഭാര്യ സോന ബോധരഹിതയായി. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

അയൽവാസി ചെല്ലിപ്പുറത്ത് ശ്രീഹരി എന്നയാൾ ആക്രമണം നടത്തിയത്. കുട്ടികളുള്ള വീട്ടിലേക്ക് നായ വന്നുവെന്നാരോപിച്ചാണ് ഇയാൾ വാൾ കൊണ്ടു നായയെ വെട്ടിക്കൊന്നത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. അമരീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി നായയെ എടുത്ത് അവിടെ വെച്ചുതന്നെ കൊല്ലുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 

സംഭവത്തിൽ വടക്കേക്കാട് പൊലീസ് കേസെടുത്തു. നായയുടെ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ നടത്തുമെന്നും അഞ്ച് വർഷം തടവു ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Excise raid
biju mathews
Chief Minister VD Satheesan
Chief Minister V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com