എഐ ക്യാമറ ആരോപണത്തിന് പിന്നില്‍ വ്യവസായികള്‍ തമ്മിലുള്ള കുടിപ്പക: മന്ത്രി ആന്റണി രാജു

എന്തുകൊണ്ട് ആക്ഷേപം ഉന്നയിക്കുന്ന കമ്പനികള്‍ കോടതിയില്‍ പോയില്ല  എന്ന് മന്ത്രി ചോദിച്ചു
മന്ത്രി ആന്റണി രാജു/ ഫയല്‍
മന്ത്രി ആന്റണി രാജു/ ഫയല്‍

തിരുവനന്തപുരം: എഐ ക്യാമറ ആരോപണത്തിന് പിന്നില്‍ വ്യവസായികള്‍ തമ്മിലുള്ള കുടിപ്പകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അതിന് പ്രതിപക്ഷം കൂട്ടുനില്‍ക്കുന്നു. പ്രതിപക്ഷത്തിന്റെ ഫാക്ടറിയിലുണ്ടാക്കുന്ന നുണക്കഥകള്‍ തകര്‍ന്ന് വീഴുമെന്നും മന്ത്രി പറഞ്ഞു. 

എന്തുകൊണ്ട് ആക്ഷേപം ഉന്നയിക്കുന്ന കമ്പനികള്‍ കോടതിയില്‍ പോയില്ല  എന്ന് മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയെയും കുടുംബത്തെയും മോശക്കാരാനാണ് ശ്രമം. സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കം വിലപ്പോകില്ല. എന്തുകൊണ്ട് മുന്‍ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മിണ്ടുന്നില്ലെന്ന് മന്ത്രി ആന്റണി രാജു ചോദിച്ചു. 

'കെഎസ്ആർടിസിയെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നിന്നു കൊടുക്കില്ല'

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ടുള്ള സിഐടിയുവിന്റെ വിമര്‍ശനം വ്യക്തിപരമായി എടുക്കുന്നില്ല. വികാരപരമായി പറഞ്ഞതാണത്. കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് പണിമുടക്കിനെയും ഗതാഗത മന്ത്രി വിമര്‍ശിച്ചു. സമരം അംഗീകരിക്കാനാകില്ല. സമരം മൂന്നു ദിവസത്തെ സര്‍വീസിനെ ബാധിക്കും.

സ്ഥാപനത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നിന്നു കൊടുക്കില്ല. കെഎസ്ആര്‍ടിസി നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ സമരത്തില്‍ നിന്ന് പിന്മാറണം. കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ഒരുമിച്ച് ശമ്പളം വേണമെന്ന് ഒരു തൊഴിലാളിയും എഴുതി നല്‍കിയിട്ടില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com