പിന്നിലിരുന്നയാൾക്ക് ഹെൽമറ്റില്ല, വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് പിഴ; അന്വേഷണം, ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ 

ട്രാഫിക് പൊലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കാൻ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: വീടിന് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടറിന് പിഴയിട്ട നടപടിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. ട്രാഫിക് പൊലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കാൻ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർക്കാണ് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി നിർദ്ദേശിച്ചു. 

ഏപ്രിൽ നാലാം തിയതി രാവിലെ വാഹന ഉടമയായ നേമം സ്വദേശി ആർ എസ് അനിയുടെ ഫോണിലേക്കാണ് ട്രാഫിക് പോലീസിൽ നിന്നും പിഴയുടെ സന്ദേശമെത്തിയത്. ശാസ്തമംഗലം-പേരൂർക്കട റോഡിലൂടെ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലിരുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് കാണിച്ചാണ് പിഴ. അതേസമയം, മെസേജിൽ പറയുന്ന ദിവസം താൻ വീട്ടിൽ തന്നെയായിരുന്നുവെന്നും വാഹനം വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും അനി പറഞ്ഞു.

നോട്ടീസിലെ ചിത്രത്തിലുള്ളത് മറ്റൊരു നിറത്തിലെ ഹോണ്ട ആക്റ്റീവ സ്‌കൂട്ടറാണെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. സ്‌കൂട്ടറിന്റെ നമ്പർ വ്യക്തമായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് കമ്മിഷണർക്കും ഡിസിപിക്കും പരാതി നൽകിയെങ്കിലും പരാതി ലഭിച്ചില്ലെന്നും തെറ്റാ. ചെല്ലാൻ റദ്ദാക്കണമെന്നുമാണ് അനിയുടെ ആവശ്യം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com