പുഴയിൽ കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കിൽ പെട്ട് കാണാതായി

പിറവം മാമലശേരി പയ്യാറ്റിൽ കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കിൽ പെട്ടു കാണാതായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പിറവം മാമലശേരി പയ്യാറ്റിൽ കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കിൽ പെട്ടു കാണാതായി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ ഉല്ലാസ് ആർ മുല്ലമലയെ(42) ആണു ഇന്നലെ വൈകിട്ട് കാണാതായത്. 

സഹപ്രവർത്തകർക്കൊപ്പം മാമലശേരിയിലെ സുഹൃത്തിന്റെ വസതിയിൽ എത്തിയതായിരുന്നു ഡോ.ഉല്ലാസ്. വൈകിട്ട് 6 മണിയോടെ പുഴയോരത്ത് എത്തി.  കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ കൈ നീട്ടിയെങ്കിലും മുങ്ങിപ്പോയി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com