'അമേരിക്കയെ എതിര്‍ത്ത് കവല പ്രസംഗം നടത്തുന്നവര്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ പണം കിട്ടുന്നത് അമേരിക്കയ്ക്ക്'- വീഡിയോ 

ഏറ്റവും വലിയ മാര്‍ക്കറ്റ് ആണ് എന്ന് കണ്ടാണ് ഇന്ത്യയെ ലോകരാജ്യങ്ങള്‍ ആദരിക്കുന്നത് എന്ന് സഞ്ചാരിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര
സന്തോഷ് ജോര്‍ജ് കുളങ്ങര, ഫോട്ടോ/ എക്സ്പ്രസ്
സന്തോഷ് ജോര്‍ജ് കുളങ്ങര, ഫോട്ടോ/ എക്സ്പ്രസ്

കൊച്ചി: ഏറ്റവും വലിയ മാര്‍ക്കറ്റ് ആണ് എന്ന് കണ്ടാണ് ഇന്ത്യയെ ലോകരാജ്യങ്ങള്‍ ആദരിക്കുന്നത് എന്ന് സഞ്ചാരിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. ഇന്ത്യ മുമ്പോട്ടു പോകുന്നു. ഇന്ത്യ വലിയ സാമ്പത്തിക ശക്തിയാണ്. ഇതെല്ലാം പരിഗണിച്ചാണ് ഇന്ത്യയെ ആദരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക ശക്തിയും സൈനിക ശക്തിയും കണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്തോഷ് ജോര്‍ജ് കുളങ്ങര.

'ഇന്ത്യ മുമ്പോട്ട് പോകുന്നു. സാമ്പത്തിക ശക്തിയാണ്. ഏറ്റവും വലിയ മാര്‍ക്കറ്റ് ആണ് എന്ന് കണ്ടാണ് ഇന്ത്യയെ ലോകരാജ്യങ്ങള്‍ ആദരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അച്ചടക്കമില്ലാത്തവരാണ് എന്ന ആക്ഷേപവും അവര്‍ക്ക് ഇടയിലുണ്ട്. പ്രൊഫഷണലിസം ഇല്ല. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നില്ല. വഴി നീളെ മുറുക്കി തുപ്പുന്നു. എന്നാല്‍ ഇന്ത്യയെ ഒരു മാര്‍ക്കറ്റ് ആയി കണ്ട് അവര്‍ ആദരിക്കുകയാണ്. ഇത് ഇന്ത്യക്കാരോടുള്ള സ്‌നേഹമല്ല'- സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

'മാര്‍ക്കറ്റ് വളരുന്നത് അവര്‍ക്ക് ഇഷ്ടമാണ്. ആപ്പിളിന് ഇത്ര് മാര്‍ക്കറ്റ് തുറന്നുകൊടുക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. 
അമേരിക്കന്‍ മാര്‍ക്കറ്റിന്റെ മുഖ്യ പ്രചാരകന്‍ അമേരിക്കന്‍ പ്രസിഡന്റ് തന്നെയാണ്. അതാണ് അവരുടെ ബുദ്ധി. ഇന്ത്യയില്‍ വന്ന് അവര്‍ വേറെ ഒന്നും ആവശ്യപ്പെടില്ല. പറ്റുന്നത്ര അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിത്തരണം എന്ന് മാത്രമാണ് അവര്‍ ആവശ്യപ്പെടുക. പകരം എന്തുചോദിക്കുന്നു അത് തരാം എന്ന് പറയും. സൈനിക സപ്പോര്‍ട്ട് അടക്കം എന്ത് ആവശ്യവും അംഗീകരിക്കാം എന്നതാണ് അവരുടെ നിലപാട്. അമേരിക്കന്‍ പ്രസിഡന്റ് പ്രാക്ടിക്കല്‍ ആണ്.
അമേരിക്കയെ എതിര്‍ത്ത് കവല പ്രസംഗം നടത്തുന്നയാള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ അമേരിക്കയ്ക്കാണ് പൈസ ലഭിക്കുന്നത്. അമേരിക്കയെ എതിര്‍ക്കുന്നതിനിടെ, കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് സംഭാവന ചെയ്യുകയാണ്.'- സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ വാക്കുകള്‍.

'ഇന്ത്യയില്‍ സ്‌പേസ് ടെക്‌നോളജി അടക്കമുള്ള മേഖലകളില്‍ വലിയ മുന്നേറ്റം ഉണ്ട്. ഉപഗ്രഹം വിക്ഷേപിക്കാന്‍ സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളെ ഇന്ത്യയെ ആശ്രയിക്കുന്നു. ഇതുവരെ വീഴ്ച സംഭവിക്കാത്ത സ്ഥാപനമാണ് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒ അടക്കമുള്ള സ്ഥാപനങ്ങളോട് ലോകരാജ്യങ്ങള്‍ക്ക് ആദരവാണ്. ഐടി പ്രൊഫഷണുകള്‍ക്കായി ഇന്ത്യയെയാണ് മുഖ്യമായി ആശ്രയിക്കുന്നത്. എന്നാല്‍ ടെക്‌നോളജി വികസിപ്പിക്കുന്നിടത്ത് ഇന്ത്യ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. 
97ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ.'- സന്തോഷ് ജോര്‍ജ് കുളങ്ങര ഓര്‍മ്മിപ്പിച്ചു.

'ലോകത്ത് മലയാളിയെ കാണാത്ത സ്ഥലമല്ല. സഞ്ചാരികളാവാന്‍ ആഗ്രഹിച്ചിട്ടല്ല അവര്‍ ലോകമൊട്ടാകെ എത്തിയത്. അവസരങ്ങള്‍ തേടി പോയതാണ്. മലയാളികള്‍ കണ്ടമാനം മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് കൊണ്ട് കേരളത്തിന് നഷ്ടം ഉണ്ടാവുന്നുണ്ട്. നാസയില്‍ വരെ മലയാളികള്‍ ഉണ്ട്. അവസരം തേടിയുള്ള യാത്രയാണിത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തില്‍ അവസരങ്ങള്‍ കുറവാണ് എന്ന് ചിന്തിച്ചാണ് മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയത്. ഇന്നും അത് തുടരുന്നു. സഞ്ചാരികളായിരുന്നുവെങ്കില്‍ എന്റെ കുറച്ച് ബന്ധുക്കളെ വേള്‍ഡ് ട്രേഡ് സെന്ററില്‍ കൊണ്ടുപോയി കാണിക്കേണ്ടി വരില്ലായിരുന്നു. അവര്‍ ഒന്നും എക്‌സ്‌പ്ലോര്‍ ചെയ്യാനല്ല വിവിധ രാജ്യങ്ങളിലേക്ക് പോയത്. അവസരങ്ങള്‍ തേടി യുകെയിലും കാനഡയിലും എത്തിയ മലയാളികള്‍, അവിടെ നിന്ന് ജോലിയുടെ ഭാഗമായാണ് മറ്റു രാജ്യങ്ങളില്‍ എത്തിപ്പെട്ടത്'- അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com