തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യം; 210 സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ വരുന്നു

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതി പ്രകാരം സംസ്ഥാനത്ത്  210 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ വരുന്നു
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും/ഫെയ്‌സ്ബുക്ക്
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും/ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതി പ്രകാരം സംസ്ഥാനത്ത്  210 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ വരുന്നു. അഭിരുചിയ്ക്കും ഭാവി തൊഴില്‍ സാധ്യതയ്ക്കും അനുഗുണമായ വൈദഗ്ധ്യം യുവജനങ്ങളില്‍ എത്തിക്കാന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ക്ക് കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ നേരിട്ടെത്തി തുടര്‍  പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത 21 വയസ്സില്‍ താഴെ പ്രായമുള്ള ഏതൊരാള്‍ക്കും സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ പിന്തുണ നല്‍കും. 

പൊതുവിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ മേഖലയെ കുറിച്ചും, വികാസ മേഖലകളെ കുറിച്ചും, സാധ്യതയെ സംബന്ധിച്ചും കൃത്യമായ അവബോധം സൃഷ്ടിക്കാന്‍ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ വഴിയൊരുക്കും. സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 168 ബിആര്‍സി കേന്ദ്രങ്ങളുടെ പരിധിയിലായി തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ആരംഭിക്കുന്ന പദ്ധതി സംസ്ഥാന  സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. 210 നൈപുണ്യ വികസന കേന്ദ്രങ്ങളുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് നിര്‍വഹിക്കും.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com