സ്മാര്‍ട്ട് ഫോണല്ല, പൊട്ടിത്തെറിച്ചത് ഒരു കൊല്ലം മുന്‍പ് 1000 രൂപയ്ക്ക് വാങ്ങിയ ഫോണ്‍; ബനിയന്‍ ധരിച്ചതിനാല്‍ പൊള്ളലേറ്റില്ലെന്ന് ഏലിയാസ് 

പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് തൃശൂര്‍ സ്വദേശി ഏലിയാസ്
പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്ന ദൃശ്യം
പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്ന ദൃശ്യം

തൃശൂര്‍: പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് തൃശൂര്‍ സ്വദേശി ഏലിയാസ്. ബനിയന്‍ ധരിച്ചതിനാല്‍ ശരീരത്തില്‍ പൊള്ളലേറ്റില്ല. തീ പടരുന്നത് കണ്ട് വേഗത്തില്‍ തല്ലിക്കെടുത്തുകയായിരുന്നു. ഒരു കൊല്ലം മുന്‍പ് 1000 രൂപയ്ക്ക് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചതെന്നും ക്ഷീര കര്‍ഷകന്‍ കൂടിയായ മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെ പത്തുമണിയോടെ ചായക്കടയില്‍ ഇരുന്ന് ചായ കുടിക്കുന്നതിനിടെയാണ് ഏലിയാസിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈലാണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് ഫോണല്ല. ഫോണിന് വാറണ്ടി ഇല്ലായിരുന്നുവെന്നും ഏലിയാസ് പറഞ്ഞു. കാര്യമായി പൊള്ളലേല്‍ക്കാതെയാണ് ഏലിയാസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

ഷര്‍ട്ടില്‍ നിന്ന് തീ ആളിപ്പടര്‍ന്നപ്പോള്‍ തന്നെ അണച്ചത് കൊണ്ടാണ് ആപത്ത് സംഭവിക്കാതിരുന്നത്. ഫോണ്‍ എന്തുകൊണ്ടാണ് പൊട്ടിത്തെറിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. ബാറ്ററി പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com