ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി പോയ ലോറി തടഞ്ഞു; പ്രതിഷേധം തൃക്കാക്കര ന​ഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തിൽ

ജനങ്ങളുടെ ആശങ്കപരിഹരിക്കാനാണ് ലോറികള്‍ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നു തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം
Updated on
1 min read

കൊച്ചി: മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേക്ക് പോയ കൊച്ചി കോർപറേഷൻ ലോറി തടഞ്ഞു. തൃക്കാക്കര ന​ഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ ചെമ്പുമുക്കിലാണ് ലോറി തടഞ്ഞത്. പൊക്കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടു പോകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

ജനങ്ങളുടെ ആശങ്കപരിഹരിക്കാനാണ് ലോറികള്‍ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നു തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി കോർപറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും അജിത തങ്കപ്പൻ പറഞ്ഞു. 

കൊച്ചി കോർപറേഷൻ മാലിന്യം കൊണ്ടു പോകുന്നുണ്ടെങ്കിൽ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. കൊച്ചി കോർപറേഷൻ്റെ മാലിന്യം മാത്രം കൊണ്ടുപോകാനാണ് തീരുമാനമെങ്കിൽ മാലിന്യ വണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും അജിത തങ്കപ്പൻ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala
rain alert
Newborn baby
infant death in nedumangad
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com