'തൊടരുത്..., മുളവടി കൊണ്ട് അടിക്ക്...'; ഷോക്കേറ്റ് വീണ സമയത്തും ജാനമ്മയുടെ മനസ്സാന്നിധ്യം, വന്‍ദുരന്തം ഒഴിവായി 

ഷോക്കേറ്റ് താഴെ വീണു കിടന്ന സമയത്തും രക്ഷിക്കാന്‍ ഓടിയെത്തിയവരുടെ ജീവന് പ്രാധാന്യം നല്‍കി തൊഴിലുറപ്പ് തൊഴിലാളിയുടെ കരുതല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഷോക്കേറ്റ് താഴെ വീണു കിടന്ന സമയത്തും രക്ഷിക്കാന്‍ ഓടിയെത്തിയവരുടെ ജീവന് പ്രാധാന്യം നല്‍കി തൊഴിലുറപ്പ് തൊഴിലാളിയുടെ കരുതല്‍. രക്ഷിക്കാന്‍ ഓടിയെത്തിയവരോട് തൊടരുതെന്നും മുളവടികൊണ്ട് അടിക്ക് എന്നു വിളിച്ചു പറഞ്ഞും തൊഴിലുറപ്പ് തൊഴിലാളി കാണിച്ച മനസ്സാന്നിധ്യം വലിയ ദുരന്തമൊഴിവാക്കി.

പുരയിടത്തില്‍ കാട് തെളിക്കുന്ന ജോലിക്കിടെ പഴയ ടെലിഫോണ്‍ പോസ്റ്റിലെ സ്റ്റേ വയറില്‍ നിന്നാണ് ഹരിപ്പാട് വീയപുരം പത്തിശേരില്‍ ജാനമ്മ(65) ഷോക്കേറ്റു വീണത്. ജാനമ്മയെ രക്ഷിക്കാന്‍ ഓടിയെത്തിയവര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ ആണ് കരുതല്‍ കാണിച്ചത്. വീയപുരം ഇലഞ്ഞിക്കല്‍ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ജാനമ്മ. 

പുരയിടത്തിലെ കാട് തെളിക്കുമ്പോള്‍ ടെലിഫോണ്‍ പോസ്റ്റിന്റെ സ്റ്റേ വയറിലെ വള്ളികള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് താഴെ വീണെങ്കിലും സ്റ്റേ വയറില്‍ ഒരു വിരല്‍ കുടുങ്ങിയ നിലയിലായിരുന്നു. ജാനമ്മയുടെ നിലവിളികേട്ട് വീട്ടുടമസ്ഥ പ്രീതി ഏബ്രഹാം ഓടിയെത്തി. 

പാമ്പ് കടിയേറ്റതാണെന്നു വിചാരിച്ച് ജാനമ്മയുടെ അടുത്ത് എത്തിയപ്പോഴാണ് തൊടരുത്, മുളവടികെണ്ട് അടിക്ക് എന്ന് ജാനമ്മ വിളിച്ചു പറഞ്ഞത്. ബഹളം കേട്ട് പ്രീതി ഏബ്രഹാമിന്റെ ഭര്‍ത്താവും ബന്ധുക്കളും ഒടിയെത്തിയപ്പോഴും തൊടരുത് എന്നു ജാനമ്മ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഉടന്‍തന്നെ പ്രീതി സമീപമുണ്ടായിരുന്ന മുളവടികൊണ്ട് അടിച്ച് സ്റ്റേ വയറില്‍ നിന്നു വിരല്‍ മാറ്റി. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. ജാനമ്മയുടെ ചൂണ്ടു വിരലിന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ടെലിഫോണ്‍ പോസ്റ്റ് ഇരുമ്പായതിനാല്‍ വൈദ്യുതി പ്രവാഹം ഭൂമിയിലേക്ക് കൂടുതലായി പോയതാണ് മരണത്തില്‍ നിന്നു രക്ഷപ്പെടാന്‍ കാരണമായതെന്നു അധികൃതര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com