2000 രൂപയുടെ നോട്ട് പിൻവലിക്കലിൽ ജനങ്ങൾക്ക് ആശങ്ക; സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുന്ന നടപടിയെന്ന് മന്ത്രി 

2000 രൂപയുടെ നോട്ട് പിൻവലിക്കുന്നത് ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍/ഫയല്‍
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍/ഫയല്‍

കോഴിക്കോട്‌ : 2000 രൂപയുടെ നോട്ട് പിൻവലിക്കുന്നത് ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നോട്ട്‌ നിരോധനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടത്തിയ അവകാശ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 ഇത്‌ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും. ഇത്തരം കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കുന്നത്‌ ഉചിതമല്ല. വിശദ പഠനം ആവശ്യമാണ്. കഴിഞ്ഞ ഏഴ്‌ വർഷം കൊണ്ട് കേരളത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞു. എല്ലാ മേഖലയിലും വികസനമെത്തിച്ചെന്നും ബാല​ഗോപാൽ പറഞ്ഞു.

പ്രതിപക്ഷ സമരം അർത്ഥമില്ലാത്തതാണ്‌. നിരാശകൊണ്ടുള്ള സമരമാണത്‌.  മുഖ്യമന്ത്രിയും മന്ത്രിമാരും അഭിമാനത്തോടെ തല ഉയർത്തി പിടിച്ചാണ് നടക്കുന്നത്.  കേരളത്തിനുള്ള  ഗ്രാന്റ് കേന്ദ്രം വെട്ടിക്കുറക്കുന്നു. വഞ്ചനാ  നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ  യുഡിഎഫിന് മൗനമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com