വേനൽച്ചൂട് അസഹ്യം, ചുരിദാർ അനുവദിക്കണം; ഡ്രസ് കോഡിൽ മാറ്റം വേണമെന്ന് വനിതാ ജുഡീഷ്യൽ ഓഫിസർമാർ 

വേനൽച്ചൂട് കടുത്ത സാഹചര്യത്തിലാണ് ഡ്രസ് കോഡിൽ ഭേദഗതി ആവശ്യപ്പെട്ടു നൂറിലേറെ വനിതാ ജുഡീഷ്യൽ ഓഫിസർമാർ രം​ഗത്തുവന്നത്
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: ഡ്രസ് കോഡിൽ ഭേദഗതി ആവശ്യപ്പെട്ട് രജിസ്ട്രാർക്കു നിവേദനം നൽകി വനിതാ ജുഡീഷ്യൽ ഓഫിസർമാർ. ചുരിദാർ/സൽവാർ അനുവദിക്കണമെന്നാണ് ആവശ്യം. നിവേദനം ഹൈക്കോടതി ഭരണവിഭാഗം പരിഗണിക്കും. വേനൽച്ചൂട് കടുത്ത സാഹചര്യത്തിലാണ് ഡ്രസ് കോഡിൽ ഭേദഗതി ആവശ്യപ്പെട്ടു നൂറിലേറെ വനിതാ ജുഡീഷ്യൽ ഓഫിസർമാർ രം​ഗത്തുവന്നത്.

1970 ഒക്ടോബർ ഒന്നിനാണു കേരളത്തിൽ ജുഡീഷ്യൽ ഓഫിസർമാരുടെ ഡ്രസ് കോഡ് നിലവിൽ വന്നത്. ഇളം നിറമുള്ള പ്രാദേശിക വസ്ത്രവും വെള്ള കോളർ ബാൻഡും കറുത്ത ഗൗണുമാണു വനിതാ ജുഡീഷ്യൽ ഓഫിസർമാരുടെ ഔദ്യോഗിക വേഷം. പ്രാദേശിക വസ്ത്രമെന്ന നിലയിൽ സാരി മാത്രമാണ് അംഗീകരിക്കപ്പെട്ടിരുന്നത്. 53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിക്കുന്ന കാര്യം ഹൈക്കോടതി ജഡ്ജിമാരുൾപ്പെട്ട സമിതി പരിഗണിച്ച ശേഷമാകും തീരുമാനിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com