മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം; ‌അപേക്ഷകളിൽ ഇനി ഇതൊന്നും വേണ്ട, ഉത്തരവ്  

അപേക്ഷ നൽകാൻ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകൾ ഇനി വേണ്ടെന്നാണ് ഉത്തരവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാൻ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകൾ ഇനി വേണ്ടെന്ന് ഉത്തരവ്. സർക്കാർ ഓഫീസുകളിലെ അപേക്ഷാ ഫോമുകളിൽ നിന്ന് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകൾ നീക്കം ചെയ്യുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. 

മാപ്പപേക്ഷയിലൂടെ, അപേക്ഷ സമർപ്പിക്കാനുണ്ടായ കാലതാമസം ​ഗുരുതരമായ കുറ്റമായി എന്നാണ് പൊതുസമൂഹത്തിൽ അർഥമാക്കുന്നത്. അതുകൊണ്ട്, 'കാലതാമസം മാപ്പാക്കുന്നതിനു പകരം' 'കാലതാമസം പരി​ഗണിക്കാതെ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന്' എന്ന് ഉപയോ​ഗിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com