മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; റെഡ് അലര്‍ട്ട്; ഡാം തുറന്നേക്കും

മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഭാഗത്ത് നദിയിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു
മൂഴിയാര്‍ ഡാം/ ഫയൽ
മൂഴിയാര്‍ ഡാം/ ഫയൽ

പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയെത്തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഇതേത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇന്നലെ രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജല നിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കക്കാട്ടാറിന് കരയിലുള്ളവര്‍ ജാഗ്രത പാലിക്കണം.  

ഡാം തുറന്നാല്‍  ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളില്‍ നദിയിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഭാഗത്ത് നദിയിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. കക്കാട് ജലവൈദ്യുത പദ്ധതി പവർ ഹൗസിലെ രണ്ട് ജനറേറ്ററുകൾ ഡ്രിപ്പായതും ജലനിരപ്പ് ഉയരുന്നതിന് കാരണമായിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com