വിഎച്ച്എസ്‌സിയില്‍ 78.39 ശതമാനം; സേ പരീക്ഷ ജൂണ്‍ 21 മുതല്‍

സേ പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. ഈ മാസം 29വരെയാണ് അപേക്ഷിക്കാനുളള സമയം
മന്ത്രി വി ശിവന്‍കുട്ടി, ഫയല്‍ ചിത്രം
മന്ത്രി വി ശിവന്‍കുട്ടി, ഫയല്‍ ചിത്രം

തിരുവനന്തപുരം: ഈ വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 78.39 ശതമാനം വിജയം. 28495 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 22,338 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മുന്‍വര്‍ഷം 78.26 ശതമാനമായിരുന്നു വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.13ശതമാനം വര്‍ധന.

സയന്‍സ് വിഭാഗത്തില്‍ 78.76 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 71.75 ശതമാനം, കോമേഴ്‌സ് 77.76 ശതമാനം. വിജയം കൂടുതല്‍ നേടിയ ജില്ല വയനാട് ആണ്. ഏറ്റവും കുറവ് വിജയശതമാനം പത്തനംതിട്ടയില്‍. 20 സ്‌കളുകള്‍ നൂറ് ശതമാനം വിജയം നേടി. ഇതില്‍ 12 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. 373 വിദ്യാര്‍ഥികള്‍ എ പ്ലസ് നേടി

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 89.25 ശതമാനമാണ് വിജയം. 2028 കേന്ദ്രങ്ങളില്‍ 376135 പേര്‍ പരീക്ഷയെഴുതി. 31205 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.92 ശതമാനം കുറവാണ് വിജയം. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിലും കുറവ് പത്തനംതിട്ട ജില്ലയിലുമാണ്.

സര്‍ക്കാര്‍ സ്‌കൂളില്‍ 79.19% വും എയ്ഡഡ് സ്‌കൂളില്‍ 86.31% വും അണ്‍ എയ്ഡ്ഡ് സ്‌കൂളില്‍ 82.70 % വുമാണ് വിജയം. സേ പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. ഈ മാസം 29വരെയാണ് അപേക്ഷിക്കാനുളള സമയം. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 31 വരെ അപേക്ഷിക്കാം. 

തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com