വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു;  സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും വായ്പയുടെ പേരിലാണ് കടുത്ത നടപടി. 
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍/ ഫയല്‍
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍/ ഫയല്‍
Published on
Updated on

ന്യൂഡല്‍ഹി: സംസ്ഥാനത്തിനുള്ള വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. എണ്ണായിരം കോടിയാണ് വെട്ടിക്കുറച്ചത്. ഇതോടെ ഈ വര്‍ഷം 15,390 കോടിയുടെ വായ്പ മാത്രമാകും കേരളത്തിന് എടുക്കാനാവുക. കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും വായ്പയുടെ പേരിലാണ് കടുത്ത നടപടി. 

ക്ഷേമപെന്‍ഷന്‍ പോലും മാസംതോറും വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കെയാണ് സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിക്കും. കഴിഞ്ഞ സാമ്പത്തികവര്‍ഷം 23,000 കോടി രൂപ വായ്പ എടുക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ എണ്ണായിരം കോടിയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസങ്ങളില്‍ തന്നെ സംസ്ഥാനം രണ്ടായിരം കോടി കടമെടുത്തിരുന്നു. 

കേരളത്തിന് 32,440 കോടി രൂപ വായ്പ എടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഈ മാസം ആദ്യം സംസ്ഥാനത്തെ അറിയിച്ചിരുന്നു. എന്നാല്‍ വായ്പ എടുക്കുന്നതിനുള്ള അനുമതിപത്രം വന്നപ്പോഴെക്കും അത് വെട്ടിക്കുറച്ചിരിക്കുകയാണ്. വായ്പ അനുവദിക്കുന്നതില്‍ 2017നു മുന്‍പുള്ള സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുപോകണമെന്ന ആവശ്യം സംസ്ഥാനം പലതവണ ഉന്നയിച്ചിരുന്നു. അത് അനുവദിക്കാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com