വൈദികനായി ചമഞ്ഞ് 34 ലക്ഷം തട്ടി, 'പോളച്ചൻ' പിടിയിൽ; 'കപ്യാരെ'യും 'പാചകക്കാരനെ'യും തിരഞ്ഞ് പൊലീസ് 

തൊടുപുഴ അരിക്കുഴ സ്വദേശി 38കാരനായ  അനിൽ വി കൈമൾ എന്നയാളാണ് അറസ്റ്റിലായത്
അനിൽ വി കൈമൾ
അനിൽ വി കൈമൾ

തൊടുപുഴ: വൈദികനെന്ന് ചമഞ്ഞ് ഹോട്ടൽവ്യവസായിയിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയിൽ. തൊടുപുഴ അരിക്കുഴ സ്വദേശി 38കാരനായ  അനിൽ വി കൈമൾ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം കപ്യാരായും വൈദികന്റെ പാചകക്കാരനായും വേഷംകെട്ടിയ രണ്ടുപേർക്കായി അന്വേഷണം നടത്തുകയാണ്. 

തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ വ്യവസായി ബോസിനാണു പണം നഷ്ടമായത്. ഫാ. പോൾ (പോളച്ചൻ) എന്ന വ്യാജപ്പേരിലാണ് അനിൽ ബോസിനെ ഫോണിലൂടെ പരിചയപ്പെട്ടത്. ചിത്തിരപുരം സ്വദേശിയാണെന്നാണ് പറഞ്ഞത്. വൈദികനെപ്പോലെ സംസാരിച്ച് വിശ്വാസം പിടിച്ചുപറ്റിയ ഇയാൾ മൂന്നാറിൽ ഭൂമി കുറ‍ഞ്ഞ വിലയിൽ വാങ്ങാമെന്നും 34 ലക്ഷം രൂപയുമായി 19നു ചിത്തിരപുരത്ത് എത്തണമെന്നും പറഞ്ഞു. 

ചിത്തിരപുരത്തെത്തിയ വ്യവസായി അനിലിനെ ഫോണിൽ വിളിച്ചു. തന്റെ സഹായിയായ കപ്യാർ സ്ഥലത്തെത്തുമെന്നും പണമടങ്ങിയ ബാഗ് അയാളെ കാണിക്കണമെന്നും പണം കൈമാറരുതെന്നുമായിരുന്നു നിർദേശം. ബാഗ് തുറന്നു പണം കാണിക്കുന്നതിനിടെ വ്യവസായിയെ തള്ളിയിട്ട് കപ്യാർ പണവുമായി കടന്നു. തുടർന്നാണു വ്യവസായി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയത്.

മൈസൂരുവിന് സമീപം നഞ്ചൻകോടു നിന്നാണ് അനിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കയ്യിൽ നിന്ന് ആറര ലക്ഷം രൂപ കണ്ടെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com