ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് തെങ്ങ് വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തെങ്ങു വീണ് കാര്‍ തകര്‍ന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തെങ്ങു വീണ് കാര്‍ തകര്‍ന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.  ചൊവ്വൂര്‍ സ്വദേശികളായ രണ്ട് യാത്രക്കാര്‍ക്കും പരിക്കില്ല. കാറ്റും മഴയെയും തുടര്‍ന്നാണ് തെങ്ങ് കടപുഴകി വീണത്. 

പുത്തൂര്‍ കാലടിയില്‍ ഇന്നലെ രാത്രി 7 നാണ് സംഭവം. പുത്തൂരില്‍ നിന്നും തൃശൂരിലേക്ക് പോയ കാറിന്റെ നടുഭാഗത്തായിട്ടാണ് തെങ്ങ് വീണത്. ഉടനെ തന്നെ തെങ്ങ് തെറിച്ച് റോഡിലേക്ക് വീഴുകയും ചെയ്തു.

തെങ്ങ് വീണതിന്റെ ആഘാതത്തില്‍ കാറിന്റെ നടുഭാഗം കുഴിഞ്ഞു പോയ നിലയിലായിരുന്നു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ പറ്റാത്ത അവസ്ഥയിലുമായി.തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരായ രണ്ടുപേരെയും പുറത്തേക്ക് എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER