കൂടിയാട്ടം ആചാര്യൻ പി കെ നാരായണൻ നമ്പ്യാർ അന്തരിച്ചു

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ചയായിരുന്നു അന്ത്യം
പി കെ നാരായണൻ നമ്പ്യാർ
പി കെ നാരായണൻ നമ്പ്യാർ
Updated on
1 min read

പാലക്കാട്: പ്രശസ്ത കൂത്ത്, കൂടിയാട്ടം ആചാര്യൻ പി കെ നാരായണൻ നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ചയായിരുന്നു അന്ത്യം. 2008ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.

കൂടിയാട്ട കുലപതി മാണി മാധവചാക്യാരുടെ മൂത്ത മകനാണ്. ദീർഘകാലം കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം വിഭാഗത്തിൽ അധ്യാപകനായിരുന്നു. കേരള കലാമണ്ഡലത്തിൽ ഡീൻ ആയും സേവനമനുഷ്ഠിച്ചു.

മിഴാവിൽ തായമ്പക, മിഴാവ് മേളം തുടങ്ങിയ ആവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്. നിരവധി സംസ്കൃത നാടകങ്ങൾ എഴുതി. മന്ത്രാങ്കം, ശ്രീകൃഷ്ണചരിതം നങ്ങ്യാർക്കൂത്ത് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Reji Cherian, G Sudhakaran
K M Shaji
Youth Congress leader Dulkhifil Vp  responds to Sreelekha
snake
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com