തോക്ക് വാങ്ങിയത് 1500 രൂപയ്ക്ക്; സ്‌കൂളില്‍ വെടിവച്ച യുവാവിന്റെ പരാക്രമം പൊലീസ് സ്റ്റേഷനിലും

2020 മുതല്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് സ്റ്റേഷനില്‍ പരാക്രമം കാണിക്കുന്ന യുവാവ്‌
പൊലീസ് സ്റ്റേഷനില്‍ പരാക്രമം കാണിക്കുന്ന യുവാവ്‌

തൃശൂര്‍: വിവേകോദയം സ്‌കൂളില്‍ എയര്‍ഗണ്ണുമായെത്തി വെടിവയ്പു നടത്തിയ പൂര്‍വ വിദ്യാര്‍ഥി ജഗന്‍ പൊലീസ് സ്റ്റേഷനിലും പരാക്രമം കാണിച്ചു. ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ പല തവണ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു. മാനസികാരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവാവിന്റെ പരാക്രമമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

2020 മുതല്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ മണ്ണൂത്തി പൊലീസ് സ്റ്റേഷനിലും പൊതുജനമധ്യത്തില്‍ ബഹളം വച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കോടതിയുടെ അനുമതിയോടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റാനാണ് പൊലീസിന്റെ നീക്കം.

അതേസമയം, വെടിവയ്പു നടത്തിയ പൂര്‍വ വിദ്യാര്‍ഥി തോക്ക് വാങ്ങിയത് 1500 രൂപയ്ക്കാണെന്ന് പൊലിസ് പറഞ്ഞു. സെപ്റ്റംബര്‍ 28നു ട്രിച്ചൂര്‍ ഗണ്‍ ബസാറില്‍നിന്നാണ് തോക്കു വാങ്ങിയത്. പലപ്പോഴായി പിതാവില്‍നിന്നു വാങ്ങിയാണ് പണം സ്വരൂപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 

ചൊവ്വാഴ്ച രാവിലെ 10.15ഓടെ സ്‌കൂളില്‍ എയര്‍ഗണ്ണുമായി എത്തിയ ജഗന്‍, സ്റ്റാഫ് റൂമിലേക്കാണ് ആദ്യം വന്നതെന്ന് സ്‌കൂളിലെ ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ക്ലാസ്മുറികളില്‍ കയറി വെടിയുതിര്‍ക്കുകയുമായിരുന്നു. ക്ലാസ് മുറികളില്‍ കയറുന്നതിനിടെ എയര്‍ഗണ്ണെടുത്ത് മൂന്നു തവണ മുകളിലേക്കു വെടിവച്ചതായും പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com