കനത്ത മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; കല്ലാർ ഡാം തുറന്നു

ഇടിയോടു കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കടലാക്രമണ സാധ്യതാ മുന്നറിയിപ്പുമുണ്ട്
ഫയൽ ചിത്രം: ടി പി സൂരജ്
ഫയൽ ചിത്രം: ടി പി സൂരജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയെന്നു കാലാവസ്ഥാ പ്രവചനം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാമെന്നു പ്രവചനമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ പെയ്യുന്നുണ്ട്. 

ഇടിയോടു കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കടലാക്രമണ സാധ്യതാ മുന്നറിയിപ്പുമുണ്ട്. കേരളത്തിനു സമീപത്തും തമിഴ്നാടിനു മുകളിലുമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ കനക്കാൻ കാരണം. ഞായറാഴ്ചയോടെ ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നു പ്രവചനമുണ്ട്. 

ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോടു അടുത്തതിനെ തുടർന്നു കല്ലാർ അണക്കെട്ട് തുറന്നു. ഒരു ഷട്ടർ പത്ത് സെന്റീമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ അഞ്ച് ക്യുമെക്സ് വെള്ളമാണ് തുറന്നുവിട്ടിരിക്കുന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണം. പൊന്മുടി അണക്കെട്ട് തുറക്കാനും കലക്ടർ അനുമതി നൽകിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com