കുസാറ്റിൽ സം​ഗീത സന്ധ്യയിൽ, സങ്കട മഴ; പടിക്കെട്ടിൽ തട്ടി വീണവർക്ക് മുകളിൽ മറ്റുള്ളവർ വീണു, നാല് പേരുടെ നില ​ഗുരുതരം

4 വിദ്യാർഥികളുടെ നില ​ഗുരുതരം. 64 പേരാണ് നിലവിൽ ചികിത്സയിലുള്ളത്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

കൊച്ചി: സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച ​കുസാറ്റ് ഫെസ്റ്റിൽ നാല് വിദ്യാർഥികളുടെ മരണത്തിലേക്ക് നയിച്ചത് മഴയും ജന ബാഹുല്യവും. വിവിധ കോളജുകളിൽ നിന്നു വിദ്യാർഥികൾ പരിപാടിക്കായി എത്തിയിരുന്നു. ഓഡിറ്റോറിയത്തിൽ കൊള്ളാവുന്നതിലും അധികം പേർ പരിപാടിക്കായി തടിച്ചുകൂടിയിരുന്നു. എതെല്ലാം ക്യാംപസുകളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ ഉണ്ടായിരുന്നു എന്ന വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടില്ല. 

4 വിദ്യാർഥികളുടെ നില ​ഗുരുതരം. 64 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 15 വിദ്യാർഥികൾ അത്യാഹിത വിഭാ​ഗത്തിലും മറ്റുള്ളവർ നിരീക്ഷണത്തിലുമാണ്. കലക്ടർ സ്ഥിരീകരിച്ചു. 

ഫെസ്റ്റിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ബോളിവുഡ് നായക നിഖിത ​ഗാന്ധിയുടെ ​ഗാനമേളയ്ക്കിടെയാണ് അതിദാരുണ സംഭവം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം.

പരിപാടിക്കിടെ മഴ പെയ്തതോടെ ഓഡിറ്റോറിയത്തിലേക്ക് ജനക്കൂട്ടം ഇരച്ചു കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഓഡിറ്റോറിയത്തിനു ഒരു വാതിൽ മാത്രമേ ഉള്ളു. പടിക്കെട്ടുകളുമുണ്ട്. പടിക്കെട്ടിൽ വിദ്യാർഥികൾ വീണതോടെ അതിനു മുകളിൽ മറ്റു വിദ്യാർഥികളും വീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. 

​ഗാനമേള നടക്കുന്നതിടെ വിദ്യാർഥികൾ നൃത്തം ചെയ്യുകയായിരുന്നു. അതിനിടെയാണ് മഴ പെയ്തത്. ഇതോടെ പുറത്തു നിന്നുള്ളവർ ഇരച്ചു കയറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com