റേഷന്‍ കടകള്‍ വഴി പത്തുരൂപയ്ക്ക് കുപ്പിവെള്ളം; സര്‍ക്കാര്‍ അനുമതി

 സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ അനുമതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഐഐഡിസി) കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന  'ഹില്ലി അക്വാ' കുപ്പിവെള്ളമാണ് റേഷന്‍കടകള്‍വഴി 10 രൂപയ്ക്ക് വില്‍പ്പന നടത്തുക.

കെഐഐഡിസിയുടെ അപേക്ഷ പരിഗണിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് വിതരണാനുമതിക്ക് നിര്‍ദേശിച്ചത്. വിതരണത്തിനായി കെഐഐഡിസിയുമായി ഉടന്‍ ധാരണാപത്രം ഒപ്പുവയ്ക്കും. എട്ടു രൂപ നിരക്കില്‍ കെഐഐഡിസി കുപ്പിവെള്ളം റേഷന്‍ കടകളില്‍ എത്തിച്ചുനല്‍കണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com