പോക്‌സോ കേസ്:  പ്രതിക്ക് 80 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും

2021ല്‍ തൃക്കൊടിത്താനം പൊലീസ്  രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 
ജോഷി
ജോഷി

കോട്ടയം: പോക്‌സോ കേസിലെ പ്രതിക്ക് 80 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. കോട്ടയം മാടപ്പള്ളി സ്വദേശി ജോഷി ചെറിയാനെ ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. ജഡ്ജി പി എസ് സൈമണാണ് ശിക്ഷ വിധിച്ചത്. 2021ല്‍ തൃക്കൊടിത്താനം പൊലീസ്  രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 

ജീവപര്യന്തം ശിക്ഷ മരണം വരെയെന്ന് വിധി പ്രസ്താവനയില്‍ കോടതി ചൂണ്ടി കാട്ടിയിട്ടുണ്ട്. ആറര ലക്ഷം രൂപ പിഴയും നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ആറര വര്‍ഷം അധിക തടവും ആണ് ശിക്ഷാവിധി. 

പിഴതുക അതിജീവിതക്ക് നല്‍കണം. കൂടാതെ ജില്ലാ ലീഗല്‍ അതോറിറ്റിയില്‍ നിന്നും നഷ്ടപരിഹാരം നല്‍കണമെന്നും വിധി പ്രസ്താവത്തിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി എസ് മനോജാണ് ഹാജരായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com