മറ്റു രേഖകൾ വേണ്ട; മോട്ടോർ വാഹന സേവനങ്ങൾക്ക് ഇനി ആധാർ മതി

സേവനങ്ങൾക്ക് ഇനി മറ്റു രേഖകൾ അപ്‍ലോഡ് ചെയ്യേണ്ടതില്ല. കേന്ദ്ര‍ സർക്കാർ നിർദ്ദേശ പ്രകാരമാണ് തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾക്ക് ഇനി ആധാർ മതി. 21 സേവനങ്ങൾക്ക് വയസ്, മേൽവിലാസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാർ കാർഡിനെ അം​ഗീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 

ഈ സേവനങ്ങൾക്ക് ഇനി മറ്റു രേഖകൾ അപ്‍ലോഡ് ചെയ്യേണ്ടതില്ല. കേന്ദ്ര‍ സർക്കാർ നിർദ്ദേശ പ്രകാരമാണ് തീരുമാനം.

ഇതു നടപ്പാക്കുന്നതിന്റെ ഭാ​ഗമായി സോഫ്റ്റ്‍വെയറിൽ മാറ്റം വരുത്തി. വാഹനത്തിന്റെ ഉടമസ്ഥത കൈമാറൽ, ആർസി ബുക്കിലെ മേൽവിലാസം മാറ്റൽ, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ, പെർമിറ്റ് പുതുക്കൽ അടക്കമുള്ള സേവനങ്ങൾക്കാണ് ബാധകം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com