നെടുങ്കണ്ടം: ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ആളൊഴിഞ്ഞ കസേരകള്‍ കണ്ട് ക്ഷുഭിതനായി മുന്‍ മന്ത്രി എംഎം മണി എംഎല്‍എ. കൂട്ടാറിലെ ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് എംഎം മണി പഞ്ചായത്ത് പ്രസിഡന്റിനോട് ക്ഷുഭിതനായത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
''ആളെക്കൂട്ടി പരിപാടി വയ്ക്കേണ്ടതാ, അതൊന്നും ചെയ്തിട്ടില്ല. പണം മുടക്കുന്നതു ഞങ്ങളാണ്. പരിപാടി നടത്തുമ്പോള്‍ ആളുകളെ കൂട്ടാനുള്ള സാമാന്യമര്യാദ കാണിക്കണം. ചുമ്മാ ഒരുമാതിരി ഏര്‍പ്പാടാ നടത്തിയത്. എനിക്കീ കാര്യത്തില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എന്ന രീതിയില്‍ സാമാന്യമര്യാദ കാണിച്ചില്ല'', എംഎം മണി പഞ്ചായത്ത് പ്രസിഡന്റിനോടു പറഞ്ഞു.
സ്റ്റേജ് ഉദ്ഘാടനം ചെയ്തതായി അറിയിച്ച്, ക്ഷുഭിതനായി എംഎം മണി വേദി വിട്ടു. യുഡിഎഫ് ഭരിക്കുന്ന കരുണാപുരം പഞ്ചായത്താണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ ഉദ്ഘാടന യോഗം നേരത്തേ തുടങ്ങിയതിനാലാണ് ജനങ്ങൾ എത്താതിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് പറഞ്ഞു. ആറു മണിക്കായിരുന്നു ഉദ്ഘാടനയോഗം നിശ്ചയിച്ചിരുന്നത്. 5.15-ന് എംഎൽഎ എത്തിയ ഉടൻ യോഗം തുടങ്ങാൻ നിർദേശിക്കുകയായിരുന്നുവെന്നും പ്രസിഡന്റ് പറയുന്നു.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ