'ചില്ലുമേടയില്‍ ഇരുന്നെന്നെ കല്ലെറിയല്ലേ...',  മുഖ്യമന്ത്രിയെ പരിഹസിച്ച് പാട്ടു പാടി രമ്യ ഹരിദാസ്

'റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം' എന്ന സമരത്തിന്റെ ഭാഗമായാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പാട്ടുപാടി കോണ്‍ഗ്രസ് എംപി രമ്യാ ഹരിദാസ്. സഖാവിന്റെ അവസ്ഥയെന്താണ്, മുഖ്യമന്ത്രിയുടെ എന്നു ചോദിച്ചുകൊണ്ടായിരുന്നു രമ്യയുടെ പാട്ട്. യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെയായിരുന്നു രമ്യയുടെ പാട്ട്. 

'പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാന്‍, ചില്ലു മേടയില്‍ ഇരുന്നെന്നെ കല്ലെറിയല്ലേ, എന്നെ കല്ലെറിയല്ലേ' എന്നായിരുന്നു രമ്യയുടെ പാട്ട്.  റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചത്. 

സര്‍ക്കാരല്ലിത് കൊള്ളക്കാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു യുഡിഎഫിന്റെ ഉപരോധം. 'റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം' എന്ന സമരത്തിന്റെ ഭാഗമായാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com